പുതിയ വാക്‌സിന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി : കേന്ദ്രം

By Swathi.22 01 2022

imran-azhar

 

ന്യൂഡല്‍ഹി: കോവിഡ് ബാധിതര്‍ രോഗമുക്തരായവര്‍ക്ക് പുതിയ വാക്‌സിന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം.മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു എന്ന് കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ഡോസ് ഉള്‍പ്പെടെയുള്ളവയ്ക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

 

കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്ത് നല്‍കിയിരിക്കുന്നത്.

 

കോവിഡ് ബാധിതരെ സംബന്ധിച്ചിടത്തോളം രോഗമുക്തരായിക്കഴിഞ്ഞാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്നാണ് കത്തില്‍ പറയുന്നത്. കരുതല്‍ ഡോസ് ഉള്‍പ്പെടെയുള്ള എല്ലാ ഡോസ് വാക്‌സിനുകള്‍ക്കും ഇത് ബാധകമാകുമെന്നും കത്തില്‍ പറയുന്നു.ഈ നിര്‍ദേശം സംസ്ഥാനങ്ങളിലെ ആശുപത്രികള്‍, വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

 

 

OTHER SECTIONS