തിരുവനന്തപുരത്ത്‌ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു; 25 പേർക്ക് രോഗം സ്ഥിരീകരിച്ചു

By sisira.14 06 2021

imran-azhar 

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കാണ് പോസിറ്റീവ് ആയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം നിരീക്ഷണത്തിൽ പോയി.

 

കൊവിഡ് മുന്നണിപ്പോരാളികൾക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

 

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

 

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

 

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS