ജൂലായ് വരെ വാക്‌സിന്‍ ക്ഷാമം തുടരും: അദാര്‍ പൂനെവാല

By Aswany Mohan K.04 05 2021

imran-azhar 

ന്യൂഡല്‍ഹി: ജൂലായ് വരെ ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം അനുഭവപ്പെടുമെന്ന് സെറം ഇന്‍സ്റ്റിട്യൂട്ട് മേധാവി അദാര്‍ പൂനെവാല.

 


ജൂലായോടെ വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും പ്രതിമാസ ഉത്പാദനം 60-70 ദശലക്ഷം ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസായി വര്‍ദ്ധിപ്പിക്കാനാണ് സെറം ഇന്‍സ്റ്റിട്യൂട്ട് തയ്യാറെടുക്കുന്നത് ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 


ജനുവരിയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു.

 

അതുകൊണ്ടുതന്നെ അധികൃതരില്‍ നിന്ന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ക്കുള്ള ഓഡര്‍ ലഭിച്ചിരുന്നില്ലെന്നും ഓഡര്‍ ലഭിച്ചിരുന്നെങ്കില്‍ വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമായിരുന്നെന്നും പൂനെവാല വ്യക്തമാക്കി.

 

പ്രതിവര്‍ഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉത്പാദനശേഷി.

 

 

 

 

OTHER SECTIONS