കോവിഡ് രണ്ടാം വ്യാപനം: സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ

By anil payyampalli.06 05 2021

imran-azhar

 

തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ.

 

 

വാക്സിൻ നിർമിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയിൽ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

 

 

കോവിഡ് വാക്സിൻ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്സിൻ ഉത്പാദിപ്പിക്കാൻ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി.

 

 


വ്യാപനത്തെ വളരെ വേഗത്തിൽ മറിടക്കാൻ സാധിച്ചില്ലെങ്കിൽ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന. കൊവിഡ് വാക്സിൻ കൂടുതൽ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാൻ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു.

 

 


ഈ കൊടുങ്കാറ്റിനൊപ്പവും ഇന്ത്യ സഞ്ചരിക്കുമെന്നും പൊതു ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് രോഗികളെ സമയത്ത് തന്നെ പരിചരിക്കുമെന്നും അവർ പറഞ്ഞു.

 

 

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വെർച്വൽ വാർഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മർദമാണ് കോവിഡ് വ്യാപനം നൽകുന്നതെന്നും വലിയ അളവിൽ ആളുകളെ കൊവിഡ് കോവിഡ് ബാധിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

 

 

 

OTHER SECTIONS