By Lekshmi.04 12 2022
ന്യൂഡൽഹി: സിപിഐയുടെ കേന്ദ്ര നിര്‍വാഹകസമിതി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിച്ചു.കേരളത്തിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെയാണ് നൽകിയത്.ബിനോയ് വിശ്വത്തിന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്റെയും ചുമതല.പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ് നൽകിയത്.പി.സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്റെയും അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും ലഭിച്ചു.