വീട്ട് മുറ്റത്ത് 42 അടി താഴ്ചയുള്ള ഗര്‍ത്തത്തില്‍ വീണ വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു

By online desk .07 07 2020

imran-azhar

 

 

തൃശൂര്‍:തൃശ്ശൂര്‍ ഏനാമാവിലെ വീട്ടുമുറ്റത്ത് ഞൊടിയിടയില്‍് ഉണ്ടായ ഗര്‍ത്തില്‍ വീണ വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറച്ചം വീട്ടില്‍ അഷറഫിന്റെ വീട്ടുമുറ്റത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. ഒരടി വട്ടത്തിലുണ്ടായ ഗര്‍ത്തത്തിന്റെ വിസ്തൃതി പിന്നീട് മൂന്നടിയായി വര്‍ധിച്ചു. ഗര്‍ത്തത്തിന് 42 അടിയിലേറെ താഴ്ചയുണ്ടെന്നാണ് പറയപ്പെടുന്നത്. അഷറഫിന്റെ മാതാവ് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ കാല്‍ വഴുതി ഗര്‍ത്തത്തില്‍ വീണതോടെയാണു വീട്ടുകാര്‍ അറിഞ്ഞത്.

 

ഏറെ നേരം കുടുങ്ങിക്കിടന്ന ഇവരെ കുഴിയില്‍ നിന്നു പിടിച്ചുയര്‍ത്തുകയായിരുന്നു. സീനിയര്‍ ജിയോളജിസ്റ്റ് എം സി കിഷോര്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ എം നിമ്മി, എം വി വിനോദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി ഡി സിന്ധു എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. മണ്ണ് തെന്നി മാറുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന്റെ സൂചനയാണ് കാണുന്നതെന്ന് കിഷോര്‍ പറഞ്ഞു.

 

 

 

OTHER SECTIONS