സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു; മരിച്ചത് ഐബി ഡയറക്ടറുടെ വസതിയില്‍ സ്വയം വെടിവച്ച്

By Web Desk.04 02 2023

imran-azhar

 


ഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു. സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജ്ബിര്‍ കുമാറാണ് (57) ഡല്‍ഹി തുഗ്ലക്ക് റോഡിലെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറുടെ വസതിയില്‍ സ്വയം വെടിവച്ച് മരിച്ചത്.

 

ഇന്നലെ വൈകിട്ട് നാലോടെ ജവാന്‍ തന്റെ സര്‍വീസ് റൈഫിള്‍ എകെ 47 ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഐബി ഡയറക്ടറുടെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിങ്. കഴിഞ്ഞ ദിവസങ്ങളില്‍ അവധിയിലായിരുന്ന കുമാര്‍ ഇന്നലെയാണ് ഡ്യൂട്ടിയില്‍ തിരിച്ചെത്തിയത്.

 

 

 

OTHER SECTIONS