By Lekshmi.08 12 2022
മഹാബലിപുരം: മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് കരകടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തമിഴ്നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുന്നത്.വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറും.ചെന്നൈയിൽ നിന്നും 520 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാറ്റുള്ളത്.
ചുഴലിക്കാറ്റ് പടിഞ്ഞാറു-വടക്കുപടിഞ്ഞാറു ദിശയില്‍ നീങ്ങി,നാളെ രാത്രിയോടെ തീരം തൊടും.തമിഴ്നാട്ടിലും പുതുച്ചേരിയിലും ,ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തും ഞായറാഴ്ച വരെ കനത്ത മഴയ്ക്കു ചുഴലിക്കാറ്റ് ഇടയാക്കും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അടുത്ത രണ്ടു ദിവസത്തേയ്ക്ക് തമിഴ്നാട്ടിൽ നിരവധി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേർട്ട്.നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, കടലൂർ, മൈലാടുതുറൈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.