അസാനി ചുഴലിക്കാറ്റ്;ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

By Priya.08 05 2022

imran-azhar

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരമാകുന്നതോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നുതന്നെ അതി തീവ്ര ന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറാനാണ് സാധ്യത. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തീയ്യതി ഒഡിഷയില്‍ തീരം തൊടും.

 


മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ഉണ്ടാകും. ചുഴലിക്കാറ്റായി മാറുന്നതോടെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്നാണ് പേരാണ് ചുഴലിക്കാറ്റിന് നല്‍കിയിട്ടുള്ളത്.

 

OTHER SECTIONS