ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു

By Sooraj Surendran .19 07 2021

imran-azhar

 

 

പ്രശസ്ത ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു. പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂണുകളിലൂടെയാണ് കുർട് വെസ്റ്റർഗാർഡ് പ്രശസ്തനായ ഇദ്ദേഹം ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

 

ഞായറാഴ്ചയാണ് ഇദ്ദേഹം മരണപ്പെട്ടത്. 2005 ൽ യാഥാസ്ഥിതിക ദിനപത്രമായ ദി ജിലാഡ്സ് പോസ്റ്റിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ 12 കാരിക്കേച്ചറുകൾ വരച്ച് അദ്ദേഹമായിരുന്നു.

 

2013 ൽ ഷാർലെ ഹെബ്ദോ വിവാദ കാർട്ടൂണുകൾ ഉൾപ്പെടുത്തി സ്‌പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു.

 

മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂൺ എന്ന വിമർശനമാണ് വിവാദങ്ങൾക്ക് കാരണം.

 

കാർട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

 

ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാർട്ടൂൺ ആദ്യമായി പ്രസിദ്ധീകരിച്ചത്.

 

OTHER SECTIONS