ഡൽഹി എയിംസിലെ സെർവർ ഹാക്കിങ്: നഷ്ടമായ ഡാറ്റ വീണ്ടെടുത്തെന്ന് ആശുപത്രി അധികൃതർ

By Lekshmi.30 11 2022

imran-azhar

 

 

ന്യൂഡൽഹി: ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഹാക്ക് ചെയ്യപ്പെട്ട ഡാറ്റയിൽ കുറച്ച് വീണ്ടെടുത്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ ഡാറ്റ, നെറ്റ് വര്‍ക്കിലാക്കാന്‍ സമയമെടുക്കും.അതിനാല്‍ ഓൺലെെൻ പ്രവർത്തനം പുനഃരാരംഭിക്കാനും സമയമെടുക്കുമെന്നാണ് വിവരം.

 

നിലവിൽ ഒ.പി. വിഭാഗങ്ങൾ, സാംപിൾ ശേഖരണം ഇവയെല്ലാം ജീവനക്കാർ നേരിട്ടാണ് ചെയ്യുന്നത്.നവംബർ 23-നാണ് എയിംസിൽ സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ ഹാക്കർമാർ 200 കോടി രൂപ ക്രിപ്‌റ്റോ കറൻസിയായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.പോലീസും കേന്ദ്ര ഏജൻസികളും സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് ഹാക്കർമാർ പണം ആവശ്യപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

 

ന്നാൽ പണം ആവശ്യപ്പെട്ടകാര്യം എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കായുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.അതേസമയം, ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പോലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻ.ഐ.എ.യും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.

 

OTHER SECTIONS