സൗദി വാഹനാപകടത്തില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി

By Web Desk.10 06 2021

imran-azhar

 

തിരുവനന്തപുരം: സൗദി നജ്റാനില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്സുമാരായ വയലാ എടച്ചേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പ് (28), നെയ്യാറ്റിന്‍കര താന്നിമൂട് ഹരേരാമയില്‍ അശ്വതി വിജയന്‍ (31) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച നാട്ടിലെത്തിക്കും.

 

തിരുവനന്തപുരത്താണ് മൃതദേഹങ്ങള്‍ എത്തിക്കുക. കേന്ദ്ര മന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി നോര്‍ക്കയുടെ ആംബുലന്‍സില്‍ വീടുകളില്‍ എത്തിക്കും.

 

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. പരുക്കേറ്റ മലയാളി നഴ്‌സുമാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചു.

 

പരിക്കേറ്റവരില്‍ സ്‌നേഹയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ റിന്‍സിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

 

 

OTHER SECTIONS