കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കഴുത്തില്‍ ആഴത്തില്‍ മുറിവ്, കൊലപാതകമെന്ന് സംശയം

By Lekshmi.21 11 2022

imran-azhar

 

പൂവാര്‍: കടലില്‍നിന്നു കണ്ടെത്തിയ പുരുഷന്റെ അജ്ഞാത മൃതദേഹം കൊലപ്പെടുത്തി കടലില്‍ ഉപേക്ഷിച്ചതാണോയെന്ന് സംശയം.മൃതദേഹത്തില്‍ കണ്ട കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

അതിനാല്‍ കടലില്‍നിന്നു മൃതദേഹം കണ്ടെത്തിയ പൂവാര്‍ തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ അഞ്ചിനാണ് പൂവാര്‍ തീരത്തുനിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ ഒഴുകിനടന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൂവാര്‍ തീരദേശ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

 

രണ്ടാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹം വികൃതമായതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് പോലീസ് കണ്ടെത്തിയിരുന്നത്. മൃതദേഹപരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പോലീസിനു കൈമാറിയത്.

 

മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ കിട്ടിയതാണ് ആളെ തിരിച്ചറിയാന്‍ പോലീസിനു ബുദ്ധിമുട്ടായത്.മൃതദേഹത്തെക്കുറിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറിയിരുന്നു.എന്നാല്‍, തുമ്പ, പിറവം എന്നിവിടങ്ങളില്‍നിന്ന് രണ്ട് സംഘം അന്വേഷിച്ച് എത്തിയെങ്കിലും തിരിച്ചറിഞ്ഞില്ല.

OTHER SECTIONS