മരണം 1300ആയി ;നൂറുകണക്കിനാളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

By parvathyanoop.06 02 2023

imran-azhar

ഇസ്തംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1300 ആയി . തുര്‍ക്കിയില്‍ മാത്രം 912 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.

 

മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ നാനൂറിലധികം പേര്‍ മരിച്ചതായാണ് വിവരം. നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

 

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്.

 

15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടര്‍ചലനങ്ങളാണ് ഉണ്ടായത്.

OTHER SECTIONS