ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാള്‍ സ്വദേശി മരിച്ചു

By Lekshmi.06 06 2023

imran-azhar

 

ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നാസറുല്‍ ഷേക്കാണ് (35 വയസ്) മരിച്ചത്. ചാവക്കാട് മണത്തല മുല്ലത്തറയില്‍ ചൊവാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

 

പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു ടോറസ് ലോറി മണത്തറ മുല്ലത്തറയില്‍ വെച്ച് തിരിക്കുന്നതിനിടയില്‍ സൈക്കിളുമായി നില്‍ക്കുകയായിരുന്ന നാസറുല്‍ ഷെയ്ക്കിനെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി.

 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാസറുല്‍ ഷേക്കിനെ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടോറസ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.

 

 

OTHER SECTIONS