ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ തീവ്രവാദികൾക്ക് വധശിക്ഷ

By അനിൽ പയ്യമ്പള്ളി.25 03 2021

imran-azhar

 

ധാക്ക :ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇസ്ലാമിക് തീവ്രവാദികൾക്ക് വധശിക്ഷ. 2000 ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് കോടതിയുടെ നടപടി. പതിനാല് ഇസ്ലാമിക് തീവ്രവാദികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.


മറ്റ് നിയമപരമായ തടസം ഇല്ലെങ്കിൽ ഇവരുടെ ശിക്ഷ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തുമെന്നാണ് ധാക്ക അതിവേഗ വിചാരണക്കോടതി ജഡ്ജ് അബു സഫർ വിശദമാക്കിയത്.

 

ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് ശിക്ഷ നടത്താനായില്ലെങ്കിൽ തൂക്കിക്കൊല്ലണമെന്നാണ് വിധി. പതിനാല് പ്രതികളിൽ അഞ്ച് പേർ ഇനിയും പിടിയിലായിട്ടില്ല.

2000 ജൂലൈ 21നാണ് സംഭവം. ഷെയ്ഖ് ഹസീനയുടെ തെരഞ്ഞെടുപ്പ് റാലി നടക്കേണ്ടിയിരുന്ന ഗോപാൽഗഞ്ചിലെ ഗ്രൗണ്ടിൽ 76 കിലോഗ്രാം ഭാരമുള്ള ബോംബ് സ്ഥാപിച്ചായിരുന്നു തീവ്രവാദികളുടെ കൊലപാതകശ്രമം

 

OTHER SECTIONS