ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന് കോവിഡ്

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു.

 

ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

 

ദിവസങ്ങൾക്ക് മുൻപ് ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനും കോവിഡ് ബാധിച്ചിരുന്നു.

 

ഇതിന് പിന്നാലെയാണ് താരത്തിനും കുടുംബത്തിലെ മറ്റുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

ദീപികയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക വിവരം.

 

83, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

OTHER SECTIONS