പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം; സ്ഥിരീകരിച്ചത് നാലുവയസ്സുകാരന്

By Web Desk.21 06 2021

imran-azhar

 


പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. തിരുവല്ല കടപ്രയില്‍ കോവിഡ് സ്ഥിരീകരിച്ച നാലു വയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

 

ഡല്‍ഹി CSIR-IGIG യില്‍ നടത്തിയ പരിശോധനയുടെ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു. കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്.

 

കുട്ടിയുടെ കുടുംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ വാര്‍ഡില്‍ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കടപ്ര പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ശതമാനമാണ്. പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം നല്‍കി.

 

 

OTHER SECTIONS