രണ്ട് ഡിജിപിമാരും 9 പൊലീസ് സൂപ്രണ്ടുമാരും ഇന്ന് വിരമിക്കും

By Priya .31 05 2023

imran-azhar

 

തിരുവനന്തപുരം: സേനാ തലപ്പത്ത് വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുക്കി സംസ്ഥാനത്ത് രണ്ട് ഡിജിപിമാരും ഒമ്പത് പൊലീസ് സൂപ്രണ്ടുമാരും ഇന്ന് വിരമിക്കും. ഡിജിപിമാരായ ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന്‍ എന്നിവരാണ് വിരമിക്കുന്നത്.

 

ഫയര്‍ഫോഴ്സ് മേധാവിയാണ് കോട്ടയം പാല സ്വദേശിയായ സന്ധ്യ. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്ണന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. നിലവില്‍ എക്സൈസ് കമ്മീഷണറാണ്.

 

ഒമ്പത് പൊലീസ് സൂപ്രണ്ടുമാരും ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. വിരമിക്കുന്ന പൊലീസ് സൂപ്രണ്ടുമാര്‍ക്ക് പൊലീസ് ആസ്ഥാനത്തു നടന്ന ഔദ്യോഗിക യാത്രയയപ്പു നല്‍കി. ചടങ്ങില്‍ പൊലീസ് മേധാവി അധ്യക്ഷനായിരുന്നു. വിരമിച്ചവര്‍ക്ക് സ്മരണികയും സമ്മാനിച്ചു.

 

സംസ്ഥാന വനിതാകമ്മീഷന്‍ ഡയറക്ടറും എസ്പിയുമായ പി ബി രാജീവ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്പി ടി രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ വി വിജയന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്പി സി ബാസ്റ്റിന്‍ സാബു, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്പി ജെ കിഷോര്‍ കുമാര്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്പി പ്രിന്‍സ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) കെ ലാല്‍ജി, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ എം ജിജിമോന്‍, കേരളാ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്‍ കമാന്റന്റ് കെ എന്‍ അരവിന്ദന്‍ എന്നിവരാണ് ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

 

 

 

 

OTHER SECTIONS