പ്രത്യേക മതത്തില്‍ പെട്ടയാളാണെന്ന സംശയം; ഭിന്നശേഷിക്കാരനായ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

By Priya.21 05 2022

imran-azhar

മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ ഭിന്നശേഷിക്കാരനായ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒരു പ്രത്യേക മതത്തില്‍ പെട്ടയാളാണെന്ന സംശയത്തിന്റെ പേരിലാണ് വയോധികനായ ഭന്‍വര്‍ലാല്‍ ജെയിനെ(65) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഭന്‍വര്‍ലാല്‍ ജെയിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ മാനസ പൊലീസ് കേസെടുത്തു.

 


ദിനേശ് കുശ്വാഹയാണ് വയോധികനെ ആക്രമിച്ചത്. മര്‍ദ്ദിക്കുന്നതിനിടയില്‍ 'നിങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് കാണിക്കൂ' എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. അവശനായ വൃദ്ധനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിച്ച്, മൃതദേഹം തിരിച്ചറിഞ്ഞു.

 

ഭന്‍വര്‍ലാല്‍ ജെയിന്‍ ഭിന്നശേഷിക്കാരനും, ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്തു.പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

 

 

OTHER SECTIONS