ദേശീയ അവാർഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

By Aswany mohan k .29 04 2021

imran-azhar

 

 


ചെന്നൈ: തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

 

ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്.

 

1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് ആനന്ദ് സ്വന്തമാക്കി.

 

മിന്നാരം, കാതൽദേശം, ചന്ദ്രലേഖ, ജോഷ്, മുതൽവൻ, ബോയ്സ്, കാക്കി, ശിവാജി തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ഛായാഗ്രഹണം ഒരുക്കിയിരുന്നു.

 

2019 ല്‍ പുറത്തിറങ്ങിയ മോഹൻലാലും സൂര്യയും ഒന്നിച്ചഭിനയിച്ച കാപ്പാന്‍ ആണ് ആനന്ദിന്റെ അവസാന ചിത്രം.

 

 

 

OTHER SECTIONS