അസം മുഖ്യമന്ത്രിസ്ഥാനം; സോനോവാളുമായും ബിശ്വശർമ്മയുമായും മുതിർന്ന ബിജെപി നേതാക്കൾ ചർച്ച നടത്തി

By sisira.08 05 2021

imran-azhar

 

 

ഗുവാഹത്തി: അസമിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സമവായത്തിനായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ സര്‍ബാനന്ദ സോനോവാളുമായും ഹിമന്ദ ബിശ്വ ശര്‍മ്മയുമായും ചർച്ച നടത്തി.

 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് ഇരുവരുമായി ചർച്ച നടത്തിയത്.

 

യോഗത്തില്‍ നാളെ അസമില്‍ ബിജെപി നിയമസഭ കക്ഷിയോഗം ചേരാന്‍ തീരുമാനിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും യോഗത്തിന് ശേഷം ഉത്തരം ലഭിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിമന്ദ ബിശ്വ ശര്‍മ്മ പ്രതികരിച്ചു.

OTHER SECTIONS