34 അംഗ മന്ത്രിസഭയിൽ രണ്ട് വനിതകളും; തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു

By Sooraj Surendran.06 05 2021

imran-azhar

 

 

തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. 34 മന്ത്രിസഭാ അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് വനിതകളും ഉൾപ്പെടുന്നു.

 

അതേസമയം നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല. സ്റ്റാലിൻ മന്ത്രിസഭയിൽ ഉദയനിധി സ്റ്റാലിന് ഇടം ലഭിക്കുമോയെന്നാണ് തമിഴകം ഉറ്റുനോക്കിയിരുന്നത്.

 

അതേസമയം 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെ.എന്‍.നെഹ്റുവിന് നഗരഭരണവും. പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.

 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും.

 

കയല്‍വിഴി ശെല്‍വരാജ് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും. ഗീതാ ജീവന്‍ വനിത, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയാകും.

 

OTHER SECTIONS