വുഹാന്‍ ലാബ് ജീവനക്കാർ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ ചികിത്സ തേടി; രേഖകൾ പുറത്തുവിടണമെന്ന് ആന്റണി ഫൗചി

By Sooraj Surendran.04 06 2021

imran-azhar

 

 

വാഷിംഗ്ടൺ: കൊറോണ മനുഷ്യനിർമ്മിതമോ, സ്വാഭാവിക വൈറസോ എന്ന തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ചൈനയെ പ്രതിരോധത്തിലാക്കി യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി രംഗത്ത്.

 

വുഹാൻ വൈറോളജി ലാബിലെ ജീവനക്കാർ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ചികിത്സ തേടി, ഇതിന്റെ രേഖകൾ ചൈന പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കൊറോണ പ്രഭവകേന്ദ്രത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

 

ഇതിന് പിന്നാലെയാണ് ഫൗചിയുടെ പ്രതികരണം. 2019ലാണ് ലോകത്ത് ആദ്യമായി വുഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.

 

എന്നാൽ ഇതിന് മുൻപ് തന്നെ ലാബിലെ ജീവനക്കാർ ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

"2019ല്‍ രോഗബാധിതരായ ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ എനിക്കു കാണണം. എന്തായിരുന്നു അവരുടെ അസുഖമെന്ന് കണ്ടെത്തേണ്ടതുണ്ട്" ആന്റണി ഫൗചി പറഞ്ഞു.

 

OTHER SECTIONS