By Web Desk.29 10 2022
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി മര്‍ദ്ദിച്ചു. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി.എം.ശോഭയ്ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കൈയ്ക്കു പരുക്കേറ്റു.
സംഭവത്തില്‍ പ്രതി വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൃക്കയിലെ കല്ലിന് ചികില്‍സ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് രോഗവിവരങ്ങള്‍ വിശദീകരിക്കുമ്പോള്‍ പ്രകോപിതനാകുകയും ഡോക്ടറെ അടിക്കുകയുമായിരുന്നു. തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.