വൈറ്റ് ഹൗസ് വിട്ടതിന് ശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശം വെച്ചു; ട്രംപിനെതിരെ കുറ്റപത്രം

By priya.08 06 2023

imran-azhar


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടതിന് ശേഷവും ദേശീയ സുരക്ഷാ രേഖകള്‍ സൂക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി.

 

ഇത് രണ്ടാം തവണയാണ് തനിക്കെതിരെ ബൈഡന്‍ ഭരണകൂടം ക്രിമിനല്‍ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫെഡറല്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായും ട്രംപ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പില്‍ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

 

 

 

OTHER SECTIONS