കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; നടക്കാനിറങ്ങിയ ഉടമയെയും നായയെയും അറസ്റ്റു ചെയ്തു

By sisira.06 05 2021

imran-azhar

 

 

ഇന്‍ഡോര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഉടമക്കൊപ്പം നായയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം നടന്നത്.

 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഇയാള്‍ നായക്കൊപ്പം നടക്കാനിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

 

നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നിഷേധിച്ചു. നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു.

OTHER SECTIONS