ഒരു ദിവസം 10 കുപ്പി വൈൻ; മരിക്കാറായി എന്ന് ഡോക്ടർമാർ, ഇന്ന് ഒരു മോഡൽ

By Lekshmi.06 12 2022

imran-azhar

 

 

 

അലീസ്യ മാഗൻസ് ഒരു മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ്. അവളുടെ ഇൻസ്റ്റഗ്രാം പേജ് കണ്ടാൽ ആരും കരുതുക എക്കാലവും നല്ല പെർഫെക്ട് ജീവിതരീതി പിന്തുടരുകയും ഭക്ഷണ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നയാളും കൃത്യമായി വ്യായാമം ചെയ്യുന്നയാളും ഒക്കെ ആയിരുന്നിരിക്കും അലീസ്യ എന്നാണ്.എന്നാൽ, ഇതൊന്നുമല്ലാത്ത ഒരു കാലം അലീസ്യക്കുണ്ടായിരുന്നു.

 

ഒരുപാട് കാലം മദ്യപാനത്തോടും അതിന്റെ ഭാഗമായുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളോടും പട വെട്ടുകയായിരുന്നു അലീസ്യ.യുഎസ് എയർ ഫോഴ്സ് വെറ്ററനായിരുന്ന അലീസ്യയ്ക്ക് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ 1.5 മില്ല്യൺ ഫോളോവേഴ്സുണ്ട്.എന്നാൽ, അതിനൊക്കെ മുമ്പ് അവൾ ഒരു ദിവസം കുടിച്ചിരുന്നത് 10 കുപ്പി വൈൻ ആയിരുന്നു.

 

താൻ മദ്യത്തിന് അടിമയായിരുന്നു എന്ന് എനിക്ക് മനസിലായിരുന്നില്ല. എന്റെ ആങ്സൈറ്റിയെ ഇല്ലാതാക്കുന്ന ഒന്ന് എന്നേ ഞാൻ മദ്യപാനത്തെ കുറിച്ച് കരുതിയിരുന്നുള്ളൂ എന്ന് 33 -കാരിയായ അലീസ്യ പറയുന്നു. മുൻ കാമുകന്മാർ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനായി അവൾ കണ്ടെത്തിയ മാർഗമായിരുന്നു രാവിലെ മുതൽ രാത്രി വരെ മദ്യപിക്കുക എന്നത്.

 

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അലീസ്യ വിറയ്ക്കാൻ തുടങ്ങും. എഴുന്നേറ്റാൽ പിന്നെ എത്രയും പെട്ടെന്ന് കുടിക്കുക എന്നത് മാത്രമായിരുന്നു അലീസ്യയുടെ ചിന്ത. അവൾ പറയുന്നതനുസരിച്ച്, മിലിറ്ററിയിൽ ആയിരിക്കുമ്പോഴാണ് അവൾ മദ്യപിക്കാൻ തുടങ്ങിയത്.എന്നാൽ, സൈനിക യൂണിഫോമിലുള്ള ഒരു സെക്സി ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർ‌ന്ന് അവളെ സ്ഥാനത്ത് നിന്നും തരംതാഴ്ത്തി. അതോടെ മദ്യപാനം കൂടുതൽ രൂക്ഷമായി.പിന്നീടുള്ള കുറേ മാസങ്ങൾ കഷ്ടപ്പാടിന്റേതായിരുന്നു. കൂടെയുള്ള സൈനികർ അവളെ ഒറ്റപ്പെടുത്തി.


ഏതായാലും 2017 -ൽ അവൾ സൈന്യത്തിൽ നിന്നും ഇറങ്ങി. അതോടെ സോഷ്യൽ മീഡിയയും പാർട്ടിയും ഒക്കെയായി പിന്നത്തെ ജീവിതം. തീർന്നില്ല, കൂടെ മയക്കുമരുന്നും ഉപയോഗിച്ച് തുടങ്ങി.ജൂണിൽ നടന്ന ഒരു സെലിബ്രിറ്റി ബോക്‌സിംഗ് മത്സരത്തിൽ അവൾ പങ്കെടുത്തു.അതോടെ അവൾ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ പാതയിലെത്തി. പരിശീലനം തുടർന്നു. ഇപ്പോൾ തന്നെപ്പോലെ ഒരിക്കൽ മദ്യപാനവും തെറ്റായ ജീവിതരീതിയും കാരണം ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടു പോയവരെ തിരികെ വരാൻ സഹായിക്കുക കൂടി ചെയ്യുന്നുണ്ട് അലീസ്യ.

 

OTHER SECTIONS