മോസ്‌കോയെ ലക്ഷ്യം വെച്ചെത്തിയത് 31 ഡ്രോണുകള്‍; ആക്രമണം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

By Priya .30 05 2023

imran-azhar

 

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.

 

ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു. താമസക്കാരുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഇവിടങ്ങളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

 

നഗരത്തെ ലക്ഷ്യം വെച്ചെത്തിയ 31 ഡ്രോണുകളില്‍ 29 എണ്ണം സുരക്ഷാ സേന വെടിവെച്ചിട്ടതായും മേയര്‍ സെര്‍ജി സൊബിയാനിന്‍ അറിയിച്ചു.ആക്രമണത്തെ യുക്രൈന്‍ തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.

 

ഈ മാസം മൂന്നിനും മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രൈന്‍ നിഷേധിച്ചിരുന്നു.

 

OTHER SECTIONS