മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍; പിടികൂടിയത് നിര്‍ത്താതെപോയ കാര്‍

By Lekshmi.26 11 2022

imran-azhar

 

 

കാസര്‍കോട്: എംഡിഎംഎ കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍.ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്.കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.

 

വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.ഇതോടെ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി 50-ഓളം കേസുളിലെ പ്രതിയാണ് റിയാസ്.

OTHER SECTIONS