പുതുവത്സരത്തിന് കൊച്ചിയിലേക്ക് സിന്തറ്റിക് ലഹരി: സംയുക്ത നീക്കവുമായി അന്വേഷണ ഏജന്‍സികള്‍

By web desk .27 11 2022

imran-azhar

 

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകളും ലഹരി പാര്‍ട്ടികളും തടയാന്‍ സംയുക്ത നീക്കവുമായി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി. പുതുവത്സരത്തിന് മുന്‍പ് പരിശോധന കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി ആരംഭിച്ചു.


സംസ്ഥാനത്തെ എക്‌സൈസ്, പൊലീസ് സേനകള്‍ക്കൊപ്പം കസ്റ്റംസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികളാണ് ഒന്നിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ വിപുലമായ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

 

പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരിയെത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതു തടയാന്‍ നഗരത്തിലെ ബാര്‍, ഹോട്ടല്‍ ഉടമകളുടെ സഹകരണവും ഉറപ്പാക്കും.

 

ഇതിന് മുന്‍പായി ഉദ്യോഗസ്ഥരും ഉടമകളും ഉള്‍പ്പെടുന്ന കൂട്ടായ്മ രൂപീകരിച്ചു. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ക്ക് നടപടി നേരിട്ട സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നിരീക്ഷണവും പരിശോധനയും ശക്തമാക്കും.

 

 

OTHER SECTIONS