ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് കുറയ്ക്കാന്‍ പുതിയ നിയമം

By Lekshmi.09 06 2023

imran-azhar

 

ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ചു. ഈ നിയമം ജൂണ്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നു.

 

പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ ടെര്‍മിനല്‍ 1 ലെ അറൈവല്‍ ഫോര്‍കോര്‍ട്ടിലേക്ക് പ്രവേശനമുള്ളൂവെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. യാത്രക്കാരെ കയറ്റാന്‍ വരുന്ന കാറുകള്‍ക്ക് രണ്ട് കാര്‍ പാര്‍ക്കുകളോ വാലെറ്റ് സേവനമോ ഉപയോഗിക്കാന്‍ കഴിയും.

 

ടെര്‍മിനല്‍ 1, കാര്‍ പാര്‍ക്ക് എ പ്രീമിയത്തില്‍ 5 മിനിറ്റ് പാര്‍ക്ക് ചെയ്യുന്നതിന് 5 ദിര്‍ഹം, 15 മിനിറ്റ് 15 ദിര്‍ഹം, 30 മിനിറ്റ് 30 ദിര്‍ഹം, 2 മണിക്കൂര്‍ വരെ ദിര്‍ഹം 40, 3 മണിക്കൂര്‍ 55 ദിര്‍ഹം, 4 മണിക്കൂര്‍ 65 ദിര്‍ഹം, 1 ദിവസം ദിര്‍ഹം 125, കൂടാതെ ഓരോ അധിക ദിവസവും 100 ദിര്‍ഹം എന്നിങ്ങനെയാണ് ഇടാക്കുക.

 

അതുപോലെ തന്നെ കാര്‍ പാര്‍ക്ക് ബി ഇക്കോണമിയില്‍ 5 മിനിറ്റ് പാര്‍ക്ക് ചെയുന്നതിന് 5 ദിര്‍ഹം, 15 മിനിറ്റ് 15 ദിര്‍ഹം, 30 മിനിറ്റ് 30 ദിര്‍ഹം, 2 മണിക്കൂര്‍ 40 ദിര്‍ഹം, 3 മണിക്കൂര്‍ 55 ദിര്‍ഹം, 4 മണിക്കൂര്‍ 65 ദിര്‍ഹം, 1 ദിവസം 125 ദിര്‍ഹം, കൂടാതെ ഓരോ അധിക ദിവസവും 75 ദിര്‍ഹം എന്നിങ്ങനെയാണ് ചാര്‍ജ് ചെയ്യുന്നത്.

 

 

 

 

OTHER SECTIONS