By Web Desk.25 02 2023
ടോക്കിയോ: ജപ്പാനില്‍ ഭൂകമ്പം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലാണ് അനുഭവപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 2.27 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന് 43 കിലോമീറ്റര്‍ വ്യാപ്തിയുണ്ടായിരുന്നു.
ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രദേശവാസികള്‍ക്ക് ഒരാഴ്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.