ഉത്തരേന്ത്യയില്‍ വന്‍ ഭൂകമ്പം, തീവ്രത 6.6

By Web Desk.21 03 2023

imran-azhar

 

ന്യൂഡല്‍ഹി: എന്‍സിആര്‍ മേഖലയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്.

 

ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.

 

 

 

OTHER SECTIONS