ജനം കെട്ടിടങ്ങളില്‍ നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടി, ഉത്തരേന്ത്യയെ വിറപ്പിച്ച് വന്‍ ഭൂകമ്പം

By Web Desk.21 03 2023

imran-azhar

 


ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വന്‍ ഭൂകമ്പം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.

 

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചൊവ്വാഴ്ച രാത്രി 10.17 നാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

 

 

അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്.

 

ഉത്തരേന്ത്യയില്‍ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി ഓടി. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്വര്‍ക്ക് നഷ്ടപ്പെട്ടു.

 

 

അതിനിടെ ശര്‍കര്‍പൂരില്‍ കെട്ടിടം ചരിഞ്ഞതായാണ് വിവരം. തെക്കന്‍ ദില്ലിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

 

 

ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്.

 

 

 

OTHER SECTIONS