തുര്‍ക്കിയെ പിടിച്ചുകുലുക്കി ഭൂകമ്പം; കെട്ടിടങ്ങള്‍ നിലംപൊത്തി

By Web Desk.06 02 2023

imran-azhar

 


അങ്കാറ: തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്.

 

തിങ്കളാഴ്ച പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയില്‍ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു.

 

തുര്‍ക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്റെപ്പ് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.

 

 

 

 

OTHER SECTIONS