ഇക്വഡോറില്‍ ഭൂകമ്പം: 13 മരണം, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ആളുകള്‍

By Priya.19 03 2023

imran-azhar

 


ഡല്‍ഹി: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂകമ്പം. തീരപ്രദേശമായ ഗ്വായാസിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.മരണസംഖ്യ 13 ആയി.

 

ഗ്വായാസ് മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍ക പട്ടണത്തില്‍ കെട്ടിടം കാറിന് മുകളിലേക്ക് തകര്‍ന്ന് വീണാണ് ഒരാള്‍ മരിച്ചത്.

 

സാന്താ റോസയില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

 

OTHER SECTIONS