ഭൂകമ്പത്തില്‍ വിറച്ച് ആശുപത്രി; പതറാതെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍!

By Web Desk.22 03 2023

imran-azhar

 


ശ്രീനഗര്‍: വടക്കേ ഇന്ത്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായി ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങലിലേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടയില്‍, മനസാന്നിധ്യം കൈവിടാതെ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെ വീഡിയോ ശ്രദ്ധേയമാകുന്നു.

 

ചൊവ്വാഴ്ച രാത്രി പത്തു മണിക്കു ശേഷമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഈ സമയം ശ്രീനഗറിലെ അനന്ത് നാഗ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തുകയാണ് ഡോക്ടര്‍. ബ്ജ്‌ബെഹറയിലെ സബ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആശുപത്രി കെട്ടിടം വിറയ്ക്കുമ്പോള്‍ ഡോക്ടറും സംഘം ശസ്ത്രക്രിയ സുരക്ഷിതമായി നടത്താനുള്ള ശ്രമത്തിലായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

 

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വടക്കേ ഇന്ത്യയെ പിടിച്ചുകുലുക്കിയത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ വിറച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്.

 

 

 

 

OTHER SECTIONS