By priya.09 09 2023
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 632 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇതില്‍ പരിക്കേറ്റ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിരവധി ബഹുനില കെട്ടിടങ്ങളും തകര്‍ന്നുവീണു.
വൈദ്യുതി ബന്ധം തകരാറിലായി. റോഡുകള്‍ തകര്‍ന്നു.ഭൂചലനം റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരെയുള്ള മാരകേഷ് വരെയുള്ള പ്രദേശങ്ങളെയും ബാധിച്ചു.
'ഉമ്മന്‍ ചാണ്ടിയോട് ആദരവു കാണിക്കുന്നതിനാണ് തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കിയത്; ഇത് വണ്‍ടൈം പ്രതിഭാസം'
ചെന്നൈ: ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് ആദരവു കാണിക്കുന്നതിനാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കിയതെന്ന് സിപിഎം നേതാവ് എം.എ. ബേബി.
ഇതൊരു വണ്‍ടൈം പ്രതിഭാസമാണ്. സിപിഎമ്മും ഇടതുപതക്ഷ ജനാധിപത്യ മുന്നണിയും ഇതേകുറിച്ച് ചര്‍ച്ച ചെയ്യുമെന്നും എം.എ ബേബി പറഞ്ഞു.
പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.