By parvathyanoop.19 03 2023
ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലകളില്‍ ആശങ്ക സൃഷ്ടിയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കിയാനകളില്‍ ഒരെണ്ണം ഞായറാഴ്ച് വയനാട്ടില്‍ നിന്ന് തിരിക്കും.വിക്രം എന്ന കുങ്കിയാനയെ യാണ് ആദ്യം കൊണ്ടു വരുന്നത്.
വൈകുന്നേരം നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. രണ്ട് കുങ്കിയാനകളെ വയനാട്ടില്‍ നിന്നും കൊണ്ടു വരാനായി ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ വനം വകുപ്പിന്റെ ലോറികളില്‍ ഒരെണ്ണം ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെ ഒരാനയുടെ യാത്ര മുടങ്ങിയിരുന്നു.
വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആനയെ മയക്ക് വെടി വയ്ക്കുന്ന ദിവസമ തീരുമാനിക്കുക.