By Priya.30 11 2022
ലാസ് പാമാസ് (സ്പെയിന്): എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളില്‍ ഇരുന്നു നൈജീരിയയില്‍ നിന്ന് സ്പെയിനിലെ കനേറി ഐലന്റ്സില്‍ എത്തിയ 3 കുടിയേറ്റക്കാരെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11 ദിവസം നീണ്ട കടല്‍യാത്രയ്ക്ക് ശേഷമാണ് അവര്‍ സ്പെയിനിലെത്തിയത്.2700 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് സാഹസികമായി ഇവര്‍ സഞ്ചരിച്ചത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണു റഡര്‍. 3 കുടിയേറ്റക്കാരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.