ഓഫീസ് കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യേണ്ട; കമ്പ്യൂട്ടറിൽ പാട്ടു കേള്‍ക്കലും സിനിമ കാണലും വെണ്ടെന്ന് എക്സൈസ് കമ്മീഷണർ

By Lekshmi.18 03 2023

imran-azhar

 

 

തിരുവവനന്തപുരം: സംസ്ഥാനത്തെ ഓഫീസ് കമ്പ്യൂട്ടറിൽ പാട്ടു കേൾക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണർ.ഓഫീസ് കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണന്‍റെ ഇടപടെൽ.

 

 

 

വ്യക്തിപരമായ കാര്യങ്ങൾ ഓഫീസ് കമ്പ്യൂട്ടറിൽ സൂക്ഷിക്കരുതെന്നും കമ്മീഷണർ നിർദേശിക്കുന്നു.മേലാധികാരികളുടെ അനുമതിയില്ലാതെ ഓഫീസ് കമ്പ്യൂട്ടർ ഉപയോഗിക്കരുതെന്ന് രേഖമൂലം നൽകിയ നിർദേശത്തിൽ പറയുന്നു.

 

 

 

തിരുവനന്തപുരത്തെ ഒരു ഓഫീസിൽ നൈറ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഓഫീസ് കമ്പ്യൂട്ടറിൽ സിനിമ കാണുന്നതായി പരാതി ലഭിച്ചിരുന്നു.തുടർന്ന് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.തുടർന്നാണ് കമ്മീഷണറുടെ മുന്നറിയിപ്പ് നൽകി.

 

 

 

 

OTHER SECTIONS