കാഞ്ചിപുരത്ത് പടക്കശാലയില്‍ സ്‌ഫോടനം: 8 പേര്‍ മരിച്ചു

By Priya.22 03 2023

imran-azhar

 

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടം നടക്കുമ്പോള്‍ 25 പേര്‍ അവിടെ ജോലി ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

OTHER SECTIONS