വ്യാജരേഖ ചമച്ച കേസ്; കെ വിദ്യ ഒളിവില്‍ തന്നെ, ബന്ധുക്കളുടെ മൊഴിയെടുക്കും

By priya.10 06 2023

imran-azhar

 

കൊച്ചി: വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ഒളിവില്‍ തന്നെ. അഗളി പൊലീസ് ഇന്ന് കാസര്‍കോട് എത്തി തെളിവെടുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക.

 

 

വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴിയെടുക്കും. വിദ്യ വ്യാജരേഖ സമര്‍പ്പിച്ച് ഒരു വര്‍ഷം ഗസ്റ്റ് ലക്ചററായി ജോലിചെയ്ത കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും പൊലീസ് സംഘമെത്തി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

 

പിഎച്ച്ഡി വിവാദത്തില്‍ കാലടി സര്‍വകലാശാല ഉപസമിതിയും ഇന്ന് പരിശോധന ആരംഭിക്കും.അതേസമയം, നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

കരിന്തളം ഗവണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
മഹാരാജാസ് കോളേജ് അധികൃതരുടേയും മൊഴിയുമെടുക്കും.

 

 

 

 

OTHER SECTIONS