By priya.06 06 2023
ഡല്‍ഹി: ഗുസ്തി താരങ്ങളെ പിന്തുണച്ച് നടത്താനിരുന്ന സമരം കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. 9 ന് ജന്തര്‍ മന്തറില്‍ നടത്താനിരുന്ന മാര്‍ച്ചാണ് മാറ്റിവച്ചത്.
കര്‍ഷക നേതാവ് രാകേഷ് ടികായത് ആണ് ഇക്കാര്യം അറിയിച്ചത്. സമരം ചെയ്യുന്ന താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും താരങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും ടികായത്ത് പറഞ്ഞു.
താരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ടികായത് കൂട്ടിച്ചേര്‍ത്തു.അതേസമയം, ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്‍കിയ മൊഴി പിന്‍വലിച്ചതായി സൂചനയുണ്ട്.
എന്നാല്‍ പരാതി പിന്‍വലിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.
ഡല്‍ഹി പൊലീസ് സംഘം ഇന്ന് ബ്രിജ് ഭൂഷണ്‍ ശരണിന്റെ വസതിയിലെത്തി. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ പൊലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ഡല്‍ഹി പൊലിസ് ഇവിടെയെത്തി ശേഖരിച്ചത്.