ക‍ർഷകരുടെ പാർ‍ലമെന്റ് മാർച്ച് നാളെ, സിംഘുവിൽ അടിയന്തര യോഗം; അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം

By Sooraj Surendran.21 07 2021

imran-azhar

 

 

ന്യൂ ഡൽഹി: അതിർത്തിയിൽ നിന്നും വീണ്ടും രാജ്യതലസ്ഥാനത്തിനകത്തേക്ക് പ്രതിഷേധവുമായി കർഷകർ എത്തും. ക‍ർഷകരുടെ പാർ‍ലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. റിപ്ലബ്ലിക്ക് ദിനത്തിലെ സംഘർഷസാഹചര്യം ഒഴിവാക്കി സമാധാനപരമായി പ്രതിഷേധം നടത്താനാണ് കർഷകർ ശ്രമിക്കുകയെന്നും സൂചനയുണ്ട്.

 

എന്നിരുന്നാലും കനത്ത പോലീസ് സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ഡൽഹി പൊലീസിന്റെ കലാപവിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽക കഴിഞ്ഞു. നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തും.

 

ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക.

 

ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക.

 

കർഷക മാർച്ച് നാളെ നടക്കാനിരിക്കെ സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർ‍ദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ രാത്രിയിൽ യോഗം വിളിച്ചിട്ടുണ്ട്.

 

OTHER SECTIONS