By Lekshmi.17 01 2023
കോട്ടയം: വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം അയ്യരുകുളങ്ങരയില്‍ ജോര്‍ജ് ജോസഫ് (75), ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സി (30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജോര്‍ജ് ജോസഫിന്റെ ജഡം തൂങ്ങിയ നിലയിലും മകളുടെ ജഡം മുറിക്കുള്ളില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്.വൈക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.