ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

By priya.09 08 2022

imran-azhar

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്. ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് എഫ്ബിഐ അധികൃതര്‍ റെയ്ഡ് ചെയ്ത വിവരം ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.


ട്രംപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

 

നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണ് തന്റെ എസ്റ്റേറ്റ് എന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

 

 

 

OTHER SECTIONS