By Lekshmi.09 06 2023
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 നാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം 10:45 ന് ജിദ്ദയില്‍ എത്തി. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്‌ലൈറ്റ് ഓപ്പറേഷന്‍ റോളുകളും പൂര്‍ണ്ണമായും നിര്‍വഹിച്ചത് വനിതാ ജീവനക്കാരായിരുന്നു.
ക്യാപ്റ്റന്‍ കനിക മെഹ്‌റ, ഫസ്റ്റ് ഓഫീസര്‍ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളും. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിര്‍ണായക ഗ്രൗണ്ട് ടാസ്‌ക്കുകള്‍ നിര്‍വഹിച്ചത്.