By Lekshmi.04 06 2023
വര്‍ക്കല: വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വെട്ടൂര്‍ സ്വദേശി കൊച്ചു ഫസല്‍ എന്നറിയപ്പെടുന്ന ഫസില്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്.
വള്ളം കരയ്ക്ക് അടുപ്പിക്കാന്‍ നേരം തിരയില്‍ പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തില്‍ കൂടെ ഉണ്ടായിരുന്ന സുനില്‍ എന്നയാള്‍ രക്ഷപ്പെട്ടു. ഫസിലിന്റെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.